അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ്(അപക്) ക്രിസ്മസ് ന്യൂ ഇയർ 2020 ആഘോഷം

കുവൈറ്റ്: അപക്ന്റെ പത്താം വാര്‍ഷികാഘോഷമായ ക്രിസ്മസ് ന്യൂ ഇയർ 2020 വെള്ളിയാഴ്ച 6 .30 നു അൽ നജാത് അറബിക് സ്കൂൾ മംഗഫിൽ വച്ച് കുടുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗം ആരംഭിക്കുകയും,ജനറൽ സെക്രട്ടറി ജിമ്മി ആന്റണി എല്ലാവരെയും സ്വാഗതവും ചെയ്തു.
പ്രസിഡന്റ് സജീവ് പോൾ അധ്യക്ഷ പ്രസംഗവും അജിത് കുമാർ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ക്രിസ്ത്മസ് സന്ദേശവും, ഡെന്നിസ് ജോസഫ് ആശംസയും, ട്രെഷർ ജിന്റോ വര്‍ഗീസ് നന്ദിയും പറയുകയുണ്ടായി.ക്രിസ്മസ് കരോളും തുടർന്നു ക്രിസ്മസ് പപ്പ കേക്ക് കട്ടിങ്ങും ചെയ്തു കലാസന്ധ്യ ആരംഭിച്ചു. അപക് കുടുംബാംഗങ്ങളുടെ വർണശബളമായ കലാപരിപാടികളും, പങ്കെടുത്ത എല്ലാവര്ക്കും അസോസിയേഷന്റെ ട്രോഫിയും നൽകി ആദരിച്ചു. സ്പെഷ്യൽഅയ് മജീഷ്യൻ ബിജു പോൾ തെക്കേക്കരയുടെ മാജിക് ഷോ ഉണ്ടായിരുന്നു. അങ്കമാലി അസോസിയേഷൻ കുടുംബാംഗങ്ങളുടെ മികച്ച സാനിധ്യവും മാനേജിങ് കമ്മിറ്റിയുടെ ഒത്തൊരുമയും പ്രോഗ്രാം വൻവിജയമായി അവസാനിച്ചു.
