അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ്(APAK )ക്രിസ്മസ് ന്യൂ ഇയർ 2023 ജനുവരി 12 വ്യഴാഴ്ച്ച വൈകീട്ട് 7 മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. പ്രസിഡന്റ് ശ്രീ.ജിമ്മി ആൻറണി പൊതുയോഗത്തിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ ജിന്റോ വര്ഗീസ് എല്ലാവരെയും സ്വഗതം ആശംസിക്കുകയും, വിശിഷ്ട അഥിതി (ഏഷ്യനെറ്റ് ന്യൂസ്, കുവൈറ്റ് ബിസിനെസ്സ് കോ ഓഡിനേറ്റർ) ശ്രീ.നിക്സൺ ജോർജ് ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ശ്രീ.ഡെന്നിസ് ജോസഫ്, ശ്രീ.സജീവ് പോൾ ആശംസകൾ അറിയിക്കുകയും ശ്രീ.പോൾ പാലാട്ടി ട്രെഷറർ നന്ദിയും അറിയിച്ചു.
അതിമനോഹരമായ ക്രിസ്മസ് കരോൾ, പ്രസിഡന്റ് കേക്ക് മുറിക്കുകയും മാനേജിങ് കമ്മിറ്റി അംഗങ്ങൾ എല്ലാവര്ക്കും വിതരണം ചെയ്തു. അപക് കുടുംബാംഗങ്ങളുടെ കലാപ്രോഗ്രാമുകളും ഗാനമേളയും പ്രോഗ്രാമിന് മികവേകി. പങ്കെടുത്ത എല്ലാവര്ക്കും അപക് ട്രോഫി സമ്മാനമായി നൽകുകയും ചെയ്തു.
നന്ദിയുടെ ഒരു വാക്ക്
അപ്പക്കിന്റെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വളരെ മനോഹരമായി നടത്തുവാൻ സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. വൈസ് പ്രസിഡൻറ് ശ്രീ. ജോസ് പഞ്ഞികാരൻറെ നേതൃത്വത്തിലുള്ള വാളണ്ടിയർ കമ്മിറ്റിക്കും, ശ്രീ പോളി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ആർട്സ് കമ്മിറ്റിക്കും, ശ്രീ ജോബി ജോയിയുടെ നേതൃത്വത്തിലുള്ള സോഷ്യൽ വെൽഫെയർ കമ്മിറ്റിക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
അതിമനോഹരമായ ന്യൂ ഇയർ ഗിഫ്റ്റ് ട്രീ തയ്യാറാക്കിയ ഓഫീസ് സെക്രട്ടറി ശ്രീ ബിജു പൗലോസിനും
നന്ദി രേഖപ്പെടുത്തുന്നു.
അന്നേദിവസം പ്രോഗ്രാമുകൾ ചെയ്യാനായി കുട്ടികളെ തയ്യാറാക്കിയ എല്ലാ മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒരിക്കൽ കൂടി എല്ലാ കമ്മിറ്റി അംഗങ്ങൾക്കും, എല്ലാ അപ്പക് മെമ്പേഴ്സിനും അകമഴിഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു.